സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാ‌ർത്ഥികൾക്കും ഡ്രൈവർക്കും പരുക്ക് മലപ്പുറം : സ്‌കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റു. മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമാണ് പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് വിദ്യാത്ഥികൾ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന.

നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്‌ടർമാരും പൊലീസും നൽകുന്ന സൂചന.

'റോഡ് കുറച്ച് വീതി കുറവുള്ളയിടമാണ്. ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. 


Post a Comment

Previous Post Next Post