ചൊവ്വന്നൂരിൽ സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു

 


 തൃശ്ശൂർ  കുന്നംകുളം:ചൊവന്നൂർ പാടത്തിന് സമീപം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം.പന്നിത്തടം നീണ്ടൂർ സ്വദേശി ചെമ്പ്രയൂർ വീട്ടിൽ മൊയ്തീന്റെ മകൻ 35 വയസ്സുള്ള റസാക്കാണ് മരിച്ചത്. എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിന് പുറകിൽ വരികയായിരുന്ന സ്കൂട്ടർ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന വാഹനത്തെ കണ്ടുവെട്ടിച്ചതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ റസാക്ക് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.കുന്നംകുളം ദയ റോയൽ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post