കൊല്ലം സ്വദേശിനി ഒമാനിലെ താമസസ്ഥലത്ത് മരണപ്പെട്ടു

 


മസ്‌കത്ത്: ഒമാനില്‍ കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ മരണപ്പെട്ടത്.


ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post