ഇടുക്കി നെടുങ്കണ്ടം തിങ്കള്‍ക്കാട്ടില്‍ ബൈക്ക് അപകടം യുവാവ് മരിച്ചു



നെടുങ്കണ്ടം തിങ്കള്‍ക്കാട്ടില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നെടുംകണ്ടം കൽക്കൂന്തൽ സ്വദേശി കുഴിപ്പില്‍ ടോം ആണ് മരിച്ചത്. എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസില്‍ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബൈക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു . എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ടോം വീട്ടില്‍ എത്തി തിരികെ മടങ്ങുമ്പോൾ യായിരുന്നു അപകടം.

Post a Comment

Previous Post Next Post