തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയില്‍ നിന്ന് ഷോക്കേറ്റു; ഗൃഹനാഥന്‍ മരിച്ചുകൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു.

വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്സാണ്ടർ ലൂക്കോസ്(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.


ഈസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കർമ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല.

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയിൽ അലക്സാണ്ടർ ലൂക്കോസിനെ കണ്ടെത്തിയത്.


ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ


എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലിൽ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൻ: അജു.

Post a Comment

Previous Post Next Post