തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ളോർ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. മൂന്നുപേർക്ക് പരിക്ക്

  


തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം.


ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

Post a Comment

Previous Post Next Post