പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് ദാരുണാന്ത്യം

 


മംഗ്ലൂരു : കനത്ത കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാർ മരിച്ചു. പുത്തൂർ സ്വദേശി ദേവരാജ്‌ഗൗഡ (46), ഹാസൻ സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് ദാരുണമായ സംഭവം. പാണ്ഡേശ്വരത്തെ റൊസാരിയോ ചർച്ചിന് സമീപത്താണ് ഇരുവരും താമസം. രാത്രിയിൽ ഓട്ടം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. താമസിക്കുന്ന കെട്ടിടത്തിൻ്റെ മുറ്റത്താണ് ഓട്ടോകൾ നിർത്തിയിട്ടിരുന്നത്. ഓട്ടോ കഴുകുന്നതിനാണ് രാജു പുറത്തിറങ്ങിയത്. ഈ സമയത്താണ് ഓട്ടോയുടെ മുകളിലേക്ക് പൊട്ടി വീണ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ ദേവരാജഗൗഡയ്ക്കും ഷോക്കേൽക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. എന്നാൽ ഇരുവർക്കും ഷോക്കേറ്റ കാര്യം ആർക്കും അറിഞ്ഞിരുന്നില്ല. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം അയൽവാസികൾ അറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post