താനൂർ ചിറക്കലിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്


താനൂർ: ചിറക്കലിൽ വാഹനാപകടം ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ലോറി ബസ്സിനെ മറികടക്കുന്നതിനിടെ ബസ്സിൽ തട്ടി നിയന്ത്രണം വിട്ട് തിരൂർ ഭാഗത്ത് നിന്ന് വന്ന കണ്ടെയ്നർ ലോറിയെ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 7:15ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post