ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സഊദിയിൽ മരണപ്പെട്ടു

 


റിയാദ്: സഊദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് മൂലയിൽ സാലിം ആണ് മരണപെട്ടത്. ഡയന ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.


ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്. സഹായത്തിനായി സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരും രംഗത്തുണ്ട്.

Post a Comment

Previous Post Next Post