സൗദിയിൽ റിയാദിന് സമീപം ദിലമില്‍ വാഹനാപകടംറിയാദ്- റിയാദ് തായിഫ് റോഡില്‍ ദിലമില്‍ ട്രക്കും ട്രയിലറും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. ജിദ്ദയില്‍ നിന്ന് ലോഡുമായി റിയാദിലേക്ക് വരികയായിരുന്ന പാലക്കാട് പര്‍ളി സ്വദേശി കടവത്ത് നൗഫല്‍ (36) ആണ് മരിച്ചത്. ദിലമിനടുത്ത് ബര്‍സയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നൗഫല്‍ ഓടിച്ചിരുന്ന ട്രക്ക് ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. ഹനീഫ ജമീല ദമ്പതികളുടെ മകനാണ്. മിസ്രിയയാണ് ഭാര്യ. നൈഫ ഫാത്തിമ, മുഹമ്മദ് നസല്‍ മക്കളാണ്.  തായിഫ് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് കമ്പനി പ്രതിനിധി റിയാസ്, ജീവകാരുണ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, തഫസീര്‍ കൊടുവള്ളി എന്നിവര്‍ രംഗത്തുണ്ട്.

Post a Comment

Previous Post Next Post