ആംബുലൻസിന് പിന്നിൽ കാർ ഇടിച്ച് അപകടം.

 


കോട്ടയം : നഗരമധ്യത്തിൽ ചാലുകുന്നിൽ ആംബുലൻസിന് പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല ചാലുകുന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു . ഡ്രൈവർ മദ്യ ലഹരിയിലാണ് എന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിനെ പിന്നാലെ എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ നാട്ടുകാരോട് തട്ടിക്കയറി. ആംബുലൻസിനും കാറിനും സാരമായ കേട് പാടുകൾ ഉണ്ടായി. അപകടത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി

Post a Comment

Previous Post Next Post