ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു



കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു. ആന്ധ്രാ ഗുണ്ടൂർ സ്വദേശി വെങ്കിട്ടറാവു (65 ) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ഗുണ്ടൂർ സ്വദേശി ഭരത് (35 ) നെ സാരമായ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപം ചുരത്തിലെ വനമേഖലയായ ഓട്ടക്കൊല്ലിയിലായിരുന്നു അപകടം. കേരളത്തിലേക്ക് ചരക്കുകയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ലോറിമറിയുന്നതിനിടയിൽ ലോറിക്കടിയിൽ പെട്ടുപോയ വെങ്കിട്ടറാവുവിനെ പുറത്തെടുത്തു ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Post a Comment

Previous Post Next Post