മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചുതിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 29 ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്തുമാറ്റുന്നതിനിടയിൽ

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഭാര്യ - ജയശാന്തി. മക്കൾ - ദിലീപ്, രാജി, രാഖി. മരുമക്കൾ - ഗ്രീഷ്മ, ഷിബു, ജോണി, മൃതദേഹം പള്ളം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു


Post a Comment

Previous Post Next Post