മാറഞ്ചേരി കരിങ്കല്ലത്താണിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്



 മാറഞ്ചേരി കരിങ്കല്ലത്താണിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്. സ്വിഫ്റ്റ് കാറും അഖിൽ ആദി എന്ന ഗുരുവായൂർ പൊന്നാനി റൂട്ടിലോടുന്ന ബസ്സും തമ്മിലാണ് അപകടം ഉണ്ടായിരിക്കുന്നത്  പരിക്കേറ്റ മൂന്ന് ആളുകളെ എടപ്പാൾ ഹോസ്പിറ്റലിലേക്ക് മാറ്റി കാര്യമായ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്.

    അപകടത്തിൽ പരിക്ക് പറ്റിയ മാറഞ്ചേരി അധികാരിപ്പടി സ്വദേശിനി സാന്ദ്ര(18), പനമ്പാട് സ്വദേശിനി അംനാസ്(40), പനമ്പാട് സ്വദേശി അഫ്സൽ(24) എന്നിവരെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.


Post a Comment

Previous Post Next Post