ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ.ജി ദാനിയേൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് മേച്ചാൽ സ്വദേശിനി മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്

 


കോട്ടയം : മേലുകാവ് വാളകത്ത് മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ.ജി ദാനിയേൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് സഹായിയായിരുന്ന മേച്ചാൽ സ്വദേശിനി വെള്ള പ്ലാക്കൽ റീന സാം ആണ് മരിച്ചത്. 

കാർ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യ ഡോ.എലിസബെത്ത് ആൻ ദാനിയേലിനും നിസാര പരിക്കേറ്റു.


ബിഷപ്പിന്റെ വസതിയിൽ സഹായിയായി ജോലി നോക്കി വരികയായിരുന്നു റീന സാം.

 കഴിഞ്ഞ വർഷം നവംബർ 14നും ബിഷപ്പിന്റെ വാഹനം അപകടത്തിൽപെട്ടിരുന്നു. മേച്ചാലിന് സമീപം അന്നുണ്ടായ അപകടത്തിൽ ബിഷപ്പും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.Post a Comment

Previous Post Next Post