വീടിനു മുകളിൽ നിന്നും വീണ് പി.ഡബ്ല്യുഡി കോൺട്രാക്‌ടർ മരിച്ചു



 മാനന്തവാടി: വീടിനു മുകളിൽ നിന്നും താഴെ വീണു പി.ഡബ്ല്യുഡി കോൺട്രാക്‌ടർ മരിച്ചു. കമ്മന പുതുശ്ശേരിയിൽ പി.വി. മാർട്ടിൻ (54) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. മാർട്ടിന്റെ വീടിന്റെ മേൽക്കൂരയിൽ ഓട് പതിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നുവെന്നും ജോലിക്കാർ പോയ ശേഷം പറ്റിപ്പിടിച്ച സിമൻ്റു നീക്കാനായി കയറിയ മാർട്ടിൻ താഴേക്ക് വീഴുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സാരമായി പരിക്കേറ്റ മാർട്ടിനെ ഉടൻതന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ജെസ്സി മാത്യു (മാനേജർ, കേരള ബാങ്ക്, എരുമത്തെരുവ് ശാഖ). മക്കൾ: എയ്ഞ്ചൽ മാർട്ടിൻ, എബിൻ മാർട്ടിൻ (ഇരുവരും വിദ്യാർഥികൾ).

Post a Comment

Previous Post Next Post