മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

 


തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്.


കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


അപകടത്തിൽ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാ ഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സംഭവിച്ചത്.

സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു

കൊല്ലത്ത് മരണാനന്തര ചടങ്ങിന് പോയി മടങ്ങിവരുകയായിരുന്നു മൂവരും. സ്കൂട്ടറിൻ്റെ പുറകിലിരുന്ന സിമിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നതായാണ് വിവരം.

Post a Comment

Previous Post Next Post