കോഴിക്കോട് നാദാപുരം: തെരുവംപറമ്പിൽ പുഴയിൽ ഒഴുക്കിൽ പെട്ട വിദ്യാർഥികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ് മാതൃകയായി. ഒഴിവു ദിനത്തിൽ പുഴയിൽ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് വൈകീട്ട് ഒഴുക്കിൽ പെട്ടത്. പുഴയുടെ താഴ് ഭാഗത്ത് നിന്ന് ചൂണ്ടയിടുന്ന തെരുവംപറമ്പിലെ പുനത്തിക്കണ്ടി ഷംസീറാണ് അവസരോചിതമായി ഇടപെടലിലൂടെ മൂന്നു പേരെയും രക്ഷിച്ചത്. ഒഴുകി വരുന്ന കുട്ടികളെ കണ്ട ഷംസീർ ഒറ്റക്ക് പുഴയിലേക്ക് ചാടി മൂന്നുപേരെയും കരക്കെത്തിക്കുകയായിരുന്നു. കല്ലിൽ സുരേഷിന്റെ രണ്ട് മക്കളും ചുണ്ടേൽ കുട്ടന്റെ മകനാണ് ഒഴുക്കിൽ പെട്ടത്. ഷംസീറിന്റെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് വഴിമാറിയത്.