ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു..അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്

 


കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.നെട്ടൂർ സ്വദേശികളായ അമ്മയും മകനും രക്ഷപെട്ടു.കുണ്ടന്നൂർ – തേവര പാലത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.നെട്ടൂർ സ്വദേശിയായ ജോമോനും അമ്മയും സഞ്ചരിച്ച വാഹനമായിരുന്നു തീ പിടിച്ചത്.പിന്നാലെയെത്തിയ വാട്ടർ അതോറിറ്റിയുടെ ടാങ്കറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു .ഇതിനാൽ വൻ അപകടമാണ് ഒഴിവായത്.ജോമോനും വാട്ടർ അതോറിറ്റി ജീവനക്കാരനാണ്.

Post a Comment

Previous Post Next Post