കുറ്റ്യാടിയിൽ വർക്ക് ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

 


കോഴിക്കോട് കുറ്റ്യാടി:  വർക്ക് ഷോപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തൊട്ടിൽപാലം റോഡിലെ ബൈക്ക് വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന അതിഥി തൊഴിലാളിയാണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്.

വൈദ്യുതി ഉണ്ടായിരുന്ന വയർ കടിച്ചു പിടിച്ചു ജോലി ചെയ്യുന്നതീനിടെ ഷോക്ക് ഏൽക്കുകയായിരുന്നു.

ഉടൻ തന്നെ കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവണമെന്റ് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടു നൽകും

Post a Comment

Previous Post Next Post