അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന ഫാറൂഖ്‌ കോളേജ് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു



കോഴിക്കോട് ; അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഫറോക്ക് കോളേജ് സ്വദേശിയായ മൃദുൽ (13) ആണ് മരിച്ചത്. രാത്രി 11:30 യോടെയാണ് കുട്ടി മരിച്ചത്


ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജൂൺ 24നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. രണ്ടു ദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്

ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കു. അജിത് പ്രസാദിന്റേയും ജ്യോതിയുടേയും മകനാണ്. സഹോദരൻ മിലൻ


രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി


നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്

Post a Comment

Previous Post Next Post