കൊണ്ടോട്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവറുടെ പരിക്ക്ഗുരുതരം

 


കൊണ്ടോട്ടി   എയർപോർട്ട് ജംഗ്ഷനും കൊട്ടപ്പുറത്തിനും ഇടയിൽ നീറ്റാണിമ്മൽ കാറും ലോറിയും കൂട്ടിയിടിച്ച്  കാർ യാത്രക്കാരായ രണ്ട് പേർക്ക്   പരിക്കേറ്റു, ഗുരുതര പരിക്കേറ്റ കാർ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് . കാർ ഡ്രൈവറായ കോഴിക്കോട് സ്വദേശി സൂരജ് എന്ന ആൾക്കാണ് ഗുരുതര പരിക്കേറ്റത്. കാറിൽ കുടുങ്ങിയ ഡ്രൈവറെ മലപ്പുറത്ത് നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത് 

Post a Comment

Previous Post Next Post