നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേർ മരിച്ചു

 


നേപ്പാളിലേക്ക് 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. 14 യാത്രക്കാർ മരിച്ചു. പൊഖ്റയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 29 യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട യാത്രക്കാരുടെ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുപി രജിസ്ട്രേഷൻ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുൻ ജില്ലയിലെ ഡിഎസ്‌പി ദീപ്‌കുമാർ രായ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുൻ ജില്ലയിലാണ് സംഭവം. ആംഡ് പൊലീസ് ഫോഴ്സ‌് നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ട്രെയിനിംഗ് സ്കൂളിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്‌പി) മാധവ് പൗഡലിന്റെ നേതൃത്വത്തിൽ 45 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊഖാറയിൽ, മജേരി റിസോർട്ടിലാണ് ഇന്ത്യൻ സഞ്ചാരികൾ താമസിച്ചിരുന്നത്.

കഴിഞ്ഞ മാസം നേപ്പാളിലെ ത്രിശൂലി നദിയിൽ മണ്ണിടിച്ചിലിൽ 65 യാത്രക്കാരുമായി പോയ രണ്ട് ബസുകൾ ഒലിച്ചു പോയിരുന്നു

Post a Comment

Previous Post Next Post