കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ വിഷ്ണുവിലാസത്തിൽ ഓമന(58)യാണ് മരിച്ചത്.
മലയാറ്റുമുക്കിനു സമീപത്തെ തോടിനു കുറുകേയുള്ള പാലം കടക്കുമ്പോൾ തകർന്നുവീണ് കോൺക്രീറ്റിന് അടിയിൽപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം
തോടിന്റെ കരയിലാണ് ഓമനയുടെ വീട്. വീട്ടിലേക്ക് പോകാനുള്ള ഏക വഴിയാണ് നടപ്പാലം. പാലത്തിന്റെ കോൺക്രീറ്റ് മൂന്നായി തകർന്ന് നിലംപൊത്തുകയായിരുന്നു.
ഏറെ വൈകിയും ഓമന വീട്ടിലെത്താതായതോടെ ഭർത്താവ് ശ്രീധരൻ ആചാരി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. നടപ്പാലം തകർന്നുകിടക്കുന്നതുകണ്ട് അദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു
തുടർന്ന് നടത്തിയ തിരച്ചിലിൽ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയനിലയിൽ ഓമനയെ കണ്ടെത്തി. പുറത്തെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: വിഷ്ണു, മഞ്ജു.