മലപ്പുറം : മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ഖബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ.
മാതാവ് ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്.