കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം, ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ



ലക്‌നൗ :ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ മദൻപൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുമരണം.

ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post