തമിഴ്നാട് വെല്ലൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് മൂന്ന് മരണം. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.ചെന്നെ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ചെന്നൈയിൽ നിന്ന് വെല്ലൂരിലേക്ക് പോവുകയായിരുന്നു ഇവർ ചെന്നൈ ബെംഗളൂരു ഹൈവേയിലാണ് സംഭവം. ഇന്ന് പുലർച്ചെ വെല്ലൂരിന് സമീപത്തുള്ള കൊണവട്ടം എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
ജീപ്പ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായി തകർന്നു. ഇത് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ഗുരുതര പരിക്കേറ്റു. ഒരാളെ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു