ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വട്ടോളിബസാർ കണിയാങ്കണ്ടി നവൽ കിഷോറാണ് (30) മരിച്ചത്. വീട്ടിൽ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്.
അറപ്പീടികയിൽ പോക്കറ്റ് റോഡായ ടി.കെ.റോഡിൽ നിന്നും എത്തിയ കാർ ബൈക്കിലിടിച്ചാണ് അപകടം.
ബൈക്കിൽ നിന്നും തെറിച്ചു വീണ നവൽ കിഷോറിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഉടനെ നാട്ടുകാർ ബാലുശ്ശേരി ഗവ.താലൂക്ക്
ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.