തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു



മലപ്പുറം തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള അംജദ് എന്ന വള്ളം ആണ് അപകടത്തിൽ പെട്ടത്. അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കടുവണ്ടി പുരക്കൽ യൂസഫ് കോയ (23) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1:30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ആണ് അപകടം. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post