വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി, മകൻ കസ്റ്റഡിയിൽ



കൊച്ചി :  കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി . ഇന്നലെ രാത്രിയാണ് സംഭവം .......


വെണ്ണല സ്വദേശി അല്ലി (78) ആണ് മരിച്ചത് . മകൻ പ്രതീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . മരിച്ചതിന് ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് പ്രതിയുടെ മൊഴി .


പ്രതീപ് സ്ഥിരം മദ്യപാനിയാണെന്ന് പാലാരിവട്ടം പൊലീസ്. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post