പാലക്കാട്‌ മുക്കണ്ണത്തും കുന്തിപ്പുഴഭാഗ ത്തും വാഹനാപകടം , ആറു പേർക്ക് പരിക്ക്



മണ്ണാർക്കാട് : നഗരത്തിലും പരിസരപ്രദേശത്തുമുണ്ടായ വ്യത്യസ്ത‌ വാഹനാപകടങ്ങളിൽ ആറു പേർക്ക് പരിക്കേറ്റു. ഇവരെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോടാക്സി , കാർ, ബൈക്കുകൾ എന്നീ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.  രാത്രി 10.30ന് മുക്കണ്ണത്തും കുന്തിപ്പുഴ ഭാഗത്തുമാണ് അപകടങ്ങളു ണ്ടായത്. മുക്കണ്ണത്ത് ഓട്ടോ ടാക്സിയും ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ അപകട ത്തിൽ ബുള്ളറ്റ് യാത്രക്കാരനായിരുന്ന കാരാകുർശ്ശി പുല്ലിശ്ശേരി കാവുങ്ങൽ വീട്ടിൽ ജയകൃഷ്‌ണൻ (24), ഓട്ടോയിലുണ്ടായിരുന്ന വാഴേമ്പ്രം ചെക്കേട്ടിൽ രാജൻ (64), ഭാര്യ ഷൈ ലജ (54), കാരാകുർശ്ശി മണ്ണതൊടി ഗോപാലകൃഷ്‌ണൻ (54)  എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജയകൃഷ്ണന്റെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് ഗുരുതമല്ലെന്നാണ് ലഭ്യമായ വിവരം. കുന്തിപ്പുഴയിൽ കാറും സ്കൂട്ടറും തമ്മിലിടിച്ചാണ് അപകടമുണ്ടാ യത്. കുമരംപുത്തൂർ ചുങ്കം അത്തിയൻകാട്ടിൽ ശ്രീനിവാസ് (28), ചങ്ങലീരി വെട്ടാനിക്ക് വീട്ടിൽ ശിവശങ്കരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെ ന്ന് അറിയുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ ആശുപത്രി യിലെത്തിച്ചത്.

Post a Comment

Previous Post Next Post