കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയില്‍ ഇടിച്ച് അപകടം...
മണാശ്ശേരി-പുൽപ്പറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുൽപ്പറമ്പ് ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തെ റോഡിലെ കൈവരിയിൽ ഇടിച്ചാണ് അപകടം
കൊടിയത്തൂർ ചെറുവാടി സ്വദേശികളുടെ ഹോണ്ട സിറ്റി കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. കാർ പൂർണമായി തകരുകയും റോഡിലെ കൈവരികൾ തകരുകയും ചെയ്തിട്ടുണ്ട് .