കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു




കണ്ണൂർ  ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. ഇരിക്കൂർ ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബിന്റെയും റഷീദയുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.


ഇരിക്കൂർ ഗവ. എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 10ാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിലുള്ളവർക്ക് അവധി നൽകിയിരുന്നു. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.


ഒഴുക്കിൽപെട്ട ഷാമിലിനെ കർണാടക സ്വദേശികളായ മീൻപിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷ പെടുത്തി കരയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


 

Post a Comment

Previous Post Next Post