ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; പ്രയാഗ് രാജില്‍ നിന്ന് മടങ്ങിയ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചു



 ബഗളൂരു: മധ്യപ്രദേശില്‍ ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചു.

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. കർണാടകയിലെ ജബല്‍പൂര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. കിറ്റോള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പഹ് രേവ ഗ്രാമത്തിനടുത്താണ് അപകടം ഉണ്ടായത്. ബെളഗാവി ഗോകഖ് സ്വദേശികളായ ബാലചന്ദ്ര നാരായണ ഗൗഡർ (50), സുനില്‍ ബാലകൃഷ്ണ (45), ബസവരാജ് നീരപ്പദപ്പ (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49), ഈരണ്ണ ശങ്കരപ്പ ശിബനകട്ടി (27), വിരുപക്ഷ ചന്നപ്പ ഗുമട്ടി (61) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മുഷ്താഖ് കുറുബെട്ട, സദാശിവ കുത്താരി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നും കര്‍ണാടകയിലേക്ക് തിരിച്ചു വരുകയായിരുന്ന ക്രൂയിസർ വാൻ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചശേഷം മലക്കം മറിഞ്ഞ് ദേശീയ പാതയുടെ മറുവശത്തേക്ക് വീഴുകയും ബസില്‍ ഇടിക്കുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ സിഹോര ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്കുശേഷം ജബല്‍പൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് കലക്ടറും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബെളഗാവി ഡെപ്യൂട്ടി കമീഷണർ ജബല്‍പൂർ ജില്ല ഭരണകൂടവും ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. പരിക്കേറ്റ മുഷ്താഖ് ആണ് വാഹനമോടിച്ചിരുന്നതെന്ന് ബെളഗാവി ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് റോഷൻ പറഞ്ഞു. ഇയാളുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post