കോതമംഗലം: അയിരൂർപ്പാടത്ത് തെങ്ങുകയറ്റ തൊഴിലാളി പ്ലാവില്‍നിന്ന് വീണ് മരിച്ചു. അയിരൂർപ്പാടം തേനാട്ടുമൂല ഗോപി (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്ന അപകടം.
അയല്‍വീട്ടിലെ പുരയിടത്തിലെ പ്ലാവില്‍ ചക്കയിടാൻ കയറിയതായിരുന്നു. പ്ലാവിന്‍റെ ശിഖരത്തില്‍ ചവിട്ടിയപ്പോള്‍ കാല്‍തെറ്റി താഴേക്ക് വീണെന്നാണ് നിഗമനം. തലയ്ക്ക് സാരമായ പരിക്കേറ്റ ഗോപിയെ ഉടൻ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയില്‍.
ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തും. കുട്ടന്പുഴ സ്വദേശിയായ ഗോപി ഏറെ നാളായി അയിരൂർപ്പാടത്താണ് താമസം. ഭാര്യ: പ്രിയ. മക്കള്‍: അർച്ചന, ആദർശ്.