ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരുമകൻ; പൊള്ളലേറ്റ് ഇരുവരും മരിച്ചു

 


 കോട്ടയം പാലായിൽ ഭാര്യാമാതാവിന് നേരെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു. അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ്‌ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ്‌ നിർമ്മലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post