കോഴിക്കോട്: കോഴിക്കോട് ബേബി ഹോസ്പിറ്റലിന് സമീപം ബസ്സ് മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്.
പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്ത ആളുകളിൽനിന്ന് ലഭിക്കുന്ന വിവരം.
ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്..
കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച്നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
CCTV ദൃശ്യം 👇