കാട്ടാനയെ കണ്ട് കുലുങ്ങിയില്ല; ബൈക്ക് മുന്നോട്ടെടുത്ത ജര്‍മ്മൻ പൗരനെ ആന കൊലപ്പെടുത്തി; സംഭവം വാല്‍പ്പാറയില്‍

 


വാല്‍പ്പാറ: റോഡില്‍ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി.

തമിഴ്നാട് വാല്‍പ്പാറ പാതയില്‍ ഇന്ന് വൈകിട്ട് 6.30 നാണ് സംഭവം. റോഡില്‍ ആന നില്‍ക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്ബില്‍ കോർത്ത് എറിഞ്ഞത്. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാല്‍പ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post