എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്   വടകര : ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് നിസ മെഹക്ക്.

വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃ‍തദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. കുട്ടിക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post