കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം…രണ്ടു പേർക്ക് ഗുരുതര പരിക്ക്



ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

കതിന നിറയ്ക്കുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. 

Post a Comment

Previous Post Next Post