സംസാരിച്ചു നിന്ന യുവാക്കളുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 


പാലക്കാട്: പാലക്കാട് കൂറ്റനാട് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് അപകടം. പോസ്റ്റിന് സമീപം ബൈക്കിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ......

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 4 യുവാക്കൾ കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീഴുകയായിരുന്നു. വൈദ്യുതി ലൈനുൾപ്പെടെയാണ് പൊട്ടി വീഴുന്നത്. തലനാരിഴ വ്യത്യാസത്തിലാണ് പോസ്റ്റ് യുവാക്കളുടെ മേൽ പതിക്കാതെ തൊട്ടപ്പുറത്തേക്ക് മാറി വീഴുന്നത്. പഴയ ഇലക്ടിക് പോസ്റ്റായിരുന്നു ഇതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post