തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

 


തിരുവനന്തപുരം: തിരുവനന്തപുരം പുളിങ്കുടിയിൽ വിദേശ വനിത കടലിൽ വീണ് മരിച്ചു. അമേരിക്കൻ സ്വദേശി ബ്രിജിത് ഷാർലറ്റ് ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ പ്രദേശവാസിയും തിരയിൽപ്പെട്ടു. ഇദ്ദേഹത്തെ പിന്നീട് കൂടുതൽ എത്തി രക്ഷപ്പെടുത്തി.


അഞ്ചാം തീയതി മുതൽ ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു.


Post a Comment

Previous Post Next Post