സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്



ഗുജറാത്തിലെ കച്ചില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരുക്കേറ്റു. മുന്ദ്രയില്‍ നിന്ന് ഭുജിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പടിഞ്ഞാറന്‍ കച്ച് എസ്പി വികാസ് സുദ്ര പറഞ്ഞു. ബസിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചശേഷമാണ് മരണത്തിന് കീഴടങ്ങിയത്....

ഉച്ചയ്ക്ക് ഒരുമണിക്ക് ദേശീയപാതയിലെ കേര ഗ്രാമത്തിൽ ആണ് അപകടമുണ്ടായത്. പരുക്കേറ്റ 23 പേരും ഭുജിലെ ജെ.കെ. ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് കലക്ടർ അമിത് അഹൂജ അറിയിച്ചു. ബസും ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചതാണോ മറ്റേന്തെങ്കിലും കാരണത്താലാണോ അപകടമുണ്ടായത് എന്ന് അന്വേഷിച്ചുവരികയാണെന്ന്


Post a Comment

Previous Post Next Post