കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 15 വയസുകാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടർ അപകടത്തില്‍പ്പെട്ടത്. പുത്തന്നൂരില്‍ വെച്ച് ഒരു ടെലഫോണ്‍ പോസ്റ്റില്‍ വാഹനം ഇടിക്കുകയായിരുന്നു. അയല്‍വാസിയായ ഒരാളുടെ സ്കൂട്ടറായിരുന്നു കുട്ടി ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും