പറവൂർ പോലീസ് ക്വാർട്ടേഴ്സ് റോഡിൽ തെക്കിനേടത്ത് മനീക്ക് പൗലോസിൻ്റേയും ടിന മനീക്കിൻ്റെയും മകൻ മാനവ് പൗലോസ് ആണ് മരിച്ചത്.
പുത്തൻവേലിക്കര കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
5 പേരടങ്ങുന്ന സംഘമാണ് കുളിക്കാൻ എത്തിയത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന 2 പേരെ നാട്ടുകാർ രക്ഷിച്ചു.