മലപ്പുറം വണ്ടൂർ: ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് (30) ഇന്ന് വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8 .15 ഓടെ ജഡം പുറത്തെടുത്തു
ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ ജഡം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ജഡം പുറത്തെടുക്കുകയും ആയിരുന്നു . ഇൻക്വസ്റ്റ് നടപടികൾക്കായി ജഡം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കെട്ടിട നിർമ്മാണ മേഖല തൊഴിലാളിയായ ഇർഫാൻ
പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റിൻ ഭാര്യക്കൊപ്പമാണ് താമസം. രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിൽ എത്തിയത്
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/HgbJi1KCg5d9Gi15Ibvi8j