ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു

 


ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർസോലയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർ​ഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ (41) ആണ് മരിച്ചത്

കന്നുകാലികളുമായി വനമേഖലയിലേക്ക് എത്തിയപ്പോഴാണ് കേന്തര്‍ക്കുട്ടന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ഇയാളുടെ മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ചു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നത്...

Post a Comment

Previous Post Next Post