ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്‌ചയാണ് സംഭവം. മാണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ മകൾ സുഹാന (19) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിഎ വിദ്യാർഥിനിയായിരുന്നു സുഹാന.
ശനിയാഴ്ച വൈകീട്ട് പതിവുപോലെ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ സുഹാന സ്കൂട്ടി എടുത്ത് ബണ്ടിഗൗഡ ലേഔട്ടിലേക്ക് പോയി. ഇവിടെ വെച്ച്, ചാമുണ്ടി എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു