പെരുന്നാൾ ആഘോഷിക്കാൻ എത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, നാല് പേരെ രക്ഷപ്പെടുത്തി



തൃശൂർ: കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം.......

കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. 

ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവർ. 5 പേരുള്ള സംഘം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു.......

മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും......



Post a Comment

Previous Post Next Post