പാലക്കാട്: പാലക്കാട് മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.......
മണ്ണൂർ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാർ വിലക്കിയിരുന്നു. ഇതിൽ മനംനൊന്ത് തൂങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഉടൻതന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കണ്ണൂരിൽ മെഡിക്കൽ ലാബ് നടത്തുകയാണ് ശ്രീഹരിയുടെ പിതാവ് ജ്യോതിഷ്.